‘വഴുതന’ ഷോര്‍ട്ട് ഫിലിമിലേക്ക് തന്നെ ആകര്‍ഷിച്ചതെന്തെന്ന്‍ വെളിപ്പെടുത്തി രചന നാരായണന്‍കുട്ടി

single-img
22 September 2019

കഴിഞ്ഞ വാരം യൂട്യൂബില്‍ എത്തിയ വഴുതനയെന്ന ഷോര്‍ട്ട് ഫിലിമിന്റെ ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ മുഴുവന്‍ ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു. വീഡിയോ കണ്ടശേഷം വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഈ ഷോര്‍ട്ട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ എന്തിനേയും ദ്വയാര്‍ത്ഥത്തോടെയും നെഗറ്റീവായും കാണുന്നവര്‍ക്കുള്ള മറുപടിയും വഴുതന നല്‍കുന്നുണ്ട്. യൂ ട്യൂബില്‍ ഈ ഷോര്‍ട്ട് ഫിലിം കണ്ട് നിരവധി പേരാണ് തന്നെ വിളിച്ചതെന്നും പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും രചന പറയുന്നു.

വഴുതനയെപറ്റി സംസാരിക്കുന്നതിനായി മോഹന്‍ലാലും എന്നെ വിളിച്ചിരുന്നു. ടിനിച്ചേട്ടനാണ്മോഹൻലാലിന് ഇത് കാണിച്ച്‌ കൊടുത്തത്. താൻ എന്തായാലും കാണാമെന്നും പ്രതികരണം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു, ഈ പ്രതികരണത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും താരം പറയുന്നു.

പ്രശസ്ത സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച അലക്‌സ് വര്‍ക്കലയാണ് വഴുതനയ്ക്ക് തിരക്കഥ തയ്യാറാക്കിയത്. ഈ തിരക്കഥയാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്നും താരം വ്യക്തമാക്കി. വെറും ഒരു ദിവസം കൊണ്ടാണ് വഴുതന ചിത്രീകരിച്ചത്. നമ്മുടെ സമൂഹത്തിലെ ചിലരുടെ യെങ്കിലും കണ്ണ് തുറപ്പിക്കുന്ന തരത്തിലാണ് ഈ ഷോര്‍ട്ട് ഫിലിം ചെയ്തത്. നമ്മുടെ ഉള്ളിലുള്ള ഡ്യൂയല്‍ പേഴ്‌സണാലിറ്റി/ ഡ്യൂയല്‍ തിങ്കിങ്ങുണ്ട്. ആ ചിന്തയെ അടിസ്ഥാനമാക്കിയാണ് ഈ ഫിലിം ഒരുക്കിയത്.- രചന പറയുന്നു.