റിലീസിങ്ങിന് മുമ്പ് വമ്പന്‍ റെക്കോര്‍ഡുമായി ചിരഞ്ജീവിയുടെ ‘സെയ് റാ നരസിംഹ റെഡ്ഡി’; സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്

single-img
22 September 2019

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’. സിനിമ തീയ്യേറ്ററുകളില്‍ എത്തും മുന്‍പ് തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റു പോയിരിക്കുന്നത്.

ജെമിനി ടിവി ചിത്രത്തിന്റെ സൗത്ത് ഇന്ത്യന്‍ റൈറ്റുകള്‍ സ്വന്തമാക്കിയത് 25 കോടിക്കാണെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സ്ട്രീമിംഗ് സ്വന്തമാക്കിയത് അമ്പത് കോടി രൂപയ്ക്കാണ്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒക്ടോബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും.