സ്രാവ് അടുത്തുണ്ടന്നറിയാതെ കടലില്‍ ഉല്ലസിച്ചു സര്‍ഫര്‍; രക്ഷകനായി ഡ്രോണ്‍ ഓപ്പറേറ്റര്‍ :വീഡിയോ വൈറല്‍

single-img
22 September 2019

സ്രാവ് സമീപമുണ്ടെന്ന് അറിയാതെ കടലില്‍ ഉല്ലസിച്ച സര്‍ഫറിന് രക്ഷകനായി ഡ്രോണ്‍ ഓപ്പറേറ്റര്‍. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സിലെ ഒരു ബീച്ചില്‍ സ്രാവ് സമീപമുണ്ടെന്ന് അറിയാതെയായിരുന്നു സര്‍ഫിംഗ്.

https://www.youtube.com/watch?v=juJwuLssdjU

അദ്ദേഹത്തിന്റെ തൊട്ടടുത്ത് സ്രാവ് എത്തിയിട്ടും അപകടത്തെക്കുറിച്ച് സര്‍ഫര്‍ അറിഞ്ഞിരുന്നില്ല.എന്നാല്‍ ഡ്രോണില്‍ കൂടി സ്രാവുകളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ക്രിസ്റ്റഫെര്‍ ജോയ്‌സ് ഇത് കാണുകയും അദ്ദേഹം ഉടന്‍ തന്നെ ഡ്രോണിലെ സ്പീക്കറില്‍ കൂടി സര്‍ഫ് ചെയ്തുകൊണ്ടിരുന്നയാളോട് സ്രാവിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

അപകടം മനസിലാക്കിയ സര്‍ഫര്‍ ഞൊടിയിടയില്‍ മാറ്റിയ ദിശാമാറ്റമാണ് തലനാഴിഴക്കു രക്ഷപെടാനായത് .