ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്ന സ്ത്രീകളേക്കാള്‍ അധികം സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകളെന്ന് ആര്‍എസ് എസ് സര്‍വേഫലം

single-img
22 September 2019

ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്ന സ്ത്രീകളേക്കാള്‍ അധികം സന്തോഷവതികളാണ് വിവാഹിതരായ സ്ത്രീകളെന്ന് ആര്‍ എസ്എസ് സര്‍വേ. ഇക്കാര്യം വ്യക്തമാക്കുന്ന സര്‍വേഫലം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പുറത്തു വിടും.ആര്‍എസ് എസ് അനുഭാവ സംഘടനയായ പുനെയിലെ ദൃഷ്ടി സ്ത്രീ അധ്യാന്‍ പ്രബോധന്‍ കേന്ദ്രമാണ്(DSAPK) സര്‍വേ നടത്തിയത്.

വിവാഹിതരായ സ്ത്രീകള്‍ വളരെ സന്തോഷം അനുഭവിക്കുന്നുവെന്നും അവരോട് താരതമ്യം ചെയ്യുമ്പോള്‍ ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് സന്തോഷം കുറവാണെന്നുമായിരുന്നു സര്‍വേയിലെ കണ്ടെത്തല്‍. ചൊവ്വാഴ്ചയാണ് സര്‍വേ ഫലം പുറത്തുവിടുക.