ഗതാഗത നിയമലംഘനം; പിഴ കുറയ്ക്കാന്‍ തീരുമാനിച്ച് സംസ്ഥാനസര്‍ക്കാര്‍

single-img
22 September 2019

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറയ്ക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് പിഴയില്‍ കുറവ് വരുത്താന്‍ ധാരണയായത്. പ്രധാനമായും ഏഴിനങ്ങളില്‍ പെടുന്ന പിഴകത്തുകയാണ് കുറയ്ക്കുക.

1000 മുതല്‍ 10000 വരെ വരുന്ന ലംഘനങ്ങള്‍ക്ക് കുറവ് വരുത്തനാകുമോ എന്ന് പരിശോധിക്കും. തുടര്‍ന്ന് നിയമഭേദഗതി സംബന്ധിച്ച് പുനര്‍വിജ്ഞാപനം ഇറക്കും. അതിനുശേഷമേ പൊലീസും മോട്ടോര്‍ വാഹന വകുപ്പും പിഴ ഈടാക്കുകയുള്ളു.

വാഹനത്തിന്റെ പുക സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, ഇൻഡിക്കേറ്റർ പ്രവർത്തിക്കാതിരിക്കുക ഉൾപ്പെടെയുള്ള നിയമ ലംഘനം. അധികൃതരുടെ ഉത്തരവ് പാലിക്കാതിരിക്കൽ-അധികൃതർ ആവശ്യപ്പെടുന്ന വിവരങ്ങൾ സമയത്തു നൽകാതിരിക്കൽ. ലൈസൻസ് ഇല്ലാതെ ബസിൽ കണ്ടക്ടർ ജോലി ചെയ്താൽ-ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. മാനസികമായും ശാരീരികമായും മോശം അവസ്ഥയിൽ വാഹനം ഓടിക്കുന്നത്. വായു–ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വാഹനം ഉപയോഗിക്കുന്നത്. എന്നീ നിയമലംഘനങ്ങള്‍ക്കാണ് പിഴത്തുകയില്‍ കുറവ് വരുത്തുക