ഭാര്യയെ കൊലചെയ്ത ശേഷം മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ഡ്രൈനേജ് ടാങ്കില്‍ തള്ളി; യുവാവ് പിടിയില്‍

single-img
22 September 2019

ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലചെയ്ത ശേഷം മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ഡ്രൈനേജ് ടാങ്കില്‍ തള്ളി. തലസ്ഥാനത്തെ 37വയസുള്ള ടിവി മെക്കാനിക്കാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

ഭാര്യയെ കൊലചെയ്ത ശേഷം മൃതദേഹം ടാങ്കില്‍ തള്ളുകയും പിന്നാലെ, സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു. യുവാവിന്റെ മൊഴി പ്രകാരം സംഭവത്തില്‍ തെളിവെടുക്കാന്‍ ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി.

ഇയാള്‍ക്കെതിരെ കൊലപാതകത്തിന് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറയുന്നു.