സംസ്ഥാന സർക്കാർ മരടിലെ ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുന്നു; സുപ്രീംകോടതിക്ക് കത്തെഴുതി പരിസ്ഥിതി സംഘടന

single-img
22 September 2019

സുപ്രീം കോടതിയുടെ വിധി അനുസരിച്ചുകൊണ്ട് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യമില്ലെന്നും ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു സുപ്രീംകോടതിയ്ക്ക് പരിസ്ഥിതി സംഘടനയുടെ കത്ത്.

സർക്കാർ ഫ്ലാറ്റ് ഉടമകളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. കോടതി നൽകിയ അന്ത്യശാസനം ഒന്നുകൊണ്ടു മാത്രമാണ് നോട്ടിസ് നൽകാനെങ്കിലും സർക്കാർ തയാറായതെന്നും കത്തില്‍ പറയുന്നു. കേസിൽ ഇതുവരെ കെട്ടിട നിർമാതാക്കൾക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങിയില്ല, ഫ്ലാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചില്ലെന്നും കത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

തിരുവനന്തപുരത്തെ പേരൂർക്കട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിലാണ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയത്. ഈ കത്ത് നാളെ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.