അഞ്ചുമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്: തിരക്കിട്ട ചര്‍ച്ചകളുമായി മുന്നണികള്‍

single-img
22 September 2019

തിരുവനന്തപുരം: കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും സജീവമാകുകയാണ്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്നൂ മുന്നണികളും തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളിലാണ്.

എല്‍ഡിഎഫ് യോഗം ചൊവ്വാഴ്ചയാണ് ചേരുക. അടുത്ത രണ്ടു ദിവസങ്ങളിലായി യുഡിഎഫ് കൂടിയാലോചനകള്‍ നടത്തും.ബി ജെപി കോര്‍കമ്മിറ്റി ഇന്ന് ചേരും. ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചില്‍ നാലു മണ്ഡലങ്ങളും നിലവില്‍ യുഡിഎഫിന്റേതാണ്. സിറ്റിംഗ് സീറ്റുകള്‍ ഉറപ്പിച്ചു നിര്‍ത്താനാകും യുഡിഫ് ശ്രമിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിനേറ്റ ആഘാതം പരിഹരിക്കാന്‍ എല്‍ഡിഎഫ് മുന്നിട്ടിറങ്ങുമ്പോള്‍ ബിജെപിക്ക് ഇത് ജീവന്മരണപോരാട്ടമാണ്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുവാനാണ് ബിജെപി തീരുമാനം. അരൂര്‍ മണ്ഡലം ബിഡിജെഎസിന് നല്‍കിയേക്കും.