എറണാകുളത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് കെ വി തോമസ്

single-img
22 September 2019

കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ വി തോമസ്. പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത് വ്യക്തി താല്‍പര്യങ്ങള്‍ക്കല്ല മണ്ഡലത്തിലെ ജയസാധ്യത യ്ക്കാണെന്നും കെ വി തോമസ് പറഞ്ഞു.

നേതാക്കളുടെ സ്ഥാനമോഹങ്ങള്‍ക്കല്ല വിജയസാധ്യതയാകണം പരിഗണിക്കേണ്ടത്. സ്ഥാനാര്‍ഥികളുടെ പരിചയസമ്പത്തും പ്രധാനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും പാര്‍ട്ടിയുമായി അഭിപ്രായഭിന്നതകളൊന്നുമില്ല. കെ വി തോമസ് വ്യക്തമാക്കി.

നിലവില്‍ അരൂര്‍ മണ്ഡലത്തിന്റെ ചുമതലയുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നാല്‍ അത് ഭാരമാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം വരുന്ന അഞ്ചു ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കുമെന്നും കെ വി തോമസ് പറഞ്ഞു