വർണാഭം, ആവേശം; അണിനിരന്നത് 400-ഓളം കലാകാരൻമാർ; ‘ഹൗഡി മോദി’യ്ക്ക് തുടക്കം

single-img
22 September 2019

രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരികത്തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളുമായി യുഎസിലെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഒ​രു​ക്കു​ന്ന മെ​ഗാ​സ്വീ​ക​ര​ണ പ​രി​പാ​ടി​യാ​യ ഹൗ​ഡി മോ​ദി​യ്ക്ക് തുടക്കം. ഇന്ന് നടന്ന ചടങ്ങിൽ മേയർ സിൽവസ്റ്റർ ടെർണർ ഹ്യൂസ്റ്റൺ നഗരത്തിന്‍റെ താക്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതീകാത്മകമായി സമ്മാനിച്ചു. 400 ഓളം കലാകാരന്മാർ അണിനിരന്ന കലാപരിപാടികളോടെയാണ് പരിപാടിയ്ക്ക് തുടക്കമായത്. പരിപാടിയിൽ യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്നലെ ഹൂ​സ്റ്റ​ണി​ലെ​ത്തിയിരുന്നു.

യുഎസിലെ ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ലാണ് പ​രി​പാ​ടി​ നടക്കുന്നത്. മൂ​ന്നു മ​ണി​ക്കൂ​ർ ദീ​ർ​ഘി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അമേരിക്കയിലെ അ​ര​ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​ർപ​ങ്കെ​ടു​ക്കുന്നുണ്ട്. ഹൗഡി മോദിയിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിപാടിയിൽ അരമണിക്കൂർ നേരം അമേരിക്കൻ ട്രംപ് പരിപാടിയിൽ സംസാരിക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ ദിവസം ഹൂ​സ്റ്റ​ണി​ൽ ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും ഉ​ണ്ടാ​യെ​ങ്കി​ലും അ​തൊ​ന്നും ഹൗ​ഡി മോ​ദി പ​രി​പാ​ടി​യെ ബാ​ധി​ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ അറിയിച്ചിരുന്നു.