ഹോങ് കോംഗിൽ ചൈനാവിരുദ്ധ പ്രക്ഷോഭം: പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

single-img
22 September 2019


ഹോങ് കോംഗ് : ജനാധിപത്യ അവകാശങ്ങള്‍ക്കായി ചൈനക്കെതിരെ പോരാടുന്ന പ്രക്ഷോഭകർക്കെതിരെ ഹോങ് കോംഗ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ചൈനയുടെ അതിര്‍ത്തിയോടു ചേർന്ന് ഹോങ് കോംഗിന് വടക്കു പടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന ട്യുയെൻ മുൻ പട്ടണത്തിലാണ് പ്രക്ഷോഭകര്‍ ഉപരോധം തീര്‍ത്തത്.

പ്രകടനത്തിനിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ ചൈനീസ് പതാക കത്തിച്ചതിനെ തുടര്‍ന്നു പൊലീസെത്തി ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.

ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാര്‍ സബ് വേ സ്റ്റേഷന്‍ നശിപ്പിക്കുകയും തെരുവുകളില്‍ തീ കൊളുത്തുകയും ചെയ്തു. അവിടുണ്ടായിരുന്ന നിരീക്ഷണ ക്യാമറകള്‍ തകര്‍ക്കുകയും ചെയ്തു . പ്രക്ഷോഭത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.