സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നയത്തിലേക്ക് നീങ്ങില്ല: നിർമ്മല സീതാരാമൻ

single-img
22 September 2019

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനക്കമ്മി ലക്ഷ്യം സർക്കാർ ഉടൻ പരിഷ്കരിക്കില്ലെന്നും ഈ ഘട്ടത്തിൽ സർക്കാർ ചെലവ് ചുരുക്കലുകൾ ഒന്നും തന്നെ ആസൂത്രണം ചെയ്യുന്നില്ലെന്നും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ .

ഉത്പാദന മേഖലയിൽ നിർമ്മാതാക്കളെ ആകർഷിക്കാനും സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കാനും ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് വളർച്ച ഉയർത്താനുമുളള പദ്ധതികളുമായാണിപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ കോർപ്പറേറ്റ് നികുതി നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു.

രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന നേരിടുന്ന തൊഴിലില്ലായ്മയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വളര്‍ച്ച നിരക്ക് ഉയര്‍ത്താനും ഇത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അതേപോലെ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നയത്തിലേക്ക് നീങ്ങില്ലെന്ന് വ്യക്തമാക്കിയത് ഇപ്പോഴുളള ക്ഷേമ പദ്ധതികളില്‍ മാറ്റമുണ്ടാകില്ലെന്നതിന്‍റെ സൂചനകളാണ് നല്‍കുന്നത്.