ചൈന ഓപ്പണ്‍ ബാഡ്മിന്റൺ; കരോലിന മാരിന് കിരീടം

single-img
22 September 2019

ചൈന ഓപ്പണ്‍ ബാഡ്മിന്റൺ വനിതാ സിംഗിള്‍സില്‍ കിരീടം സ്വന്തമാക്കി കരോലീന മാരിന്‍. ഇന്ന് നടന്ന കലാശപ്പോരാട്ടത്തില്‍ തായ്പേയി താരം തൈ സൂ യിങിനെയാണ് കരോലിന തോല്‍പ്പിച്ചത്. ദീർഘമായ ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലിറങ്ങിയ കരോലീന ഈ കിരീട നേട്ടത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

കാല്‍മുട്ടിൽ ഉണ്ടായ ശസ്ത്രക്രിയയെ തുടര്‍ന്ന് കരോലീന മാരിന്‍ വിശ്രമത്തിലായിരുന്നു. ഫൈനലിൽ ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനുശേഷമാണ് കരോലിന തൈ സൂ യിങിനെ മുട്ടുകുത്തിച്ചത്. സ്‌കോര്‍- 14-21, 21-17, 21-18.