ആസിഫലി ചിത്രം അണ്ടര്‍ വേള്‍ഡിന്റെ രണ്ടാമത്തെ ടീസറെത്തി

single-img
22 September 2019

ആസിഫലി നായകമാകുന്ന അണ്ടര്‍വേള്‍ഡിന്റെ രണ്ടാമത്തെ ടീസറുമെത്തി. ആദ്യ ടീസറിനു ലഭിച്ചതുപോലെതന്നെ മികച്ച പ്രതികരണമാണ് രണ്ടാമത്തേതിനും ലഭിക്കുന്നത്. അരുണ്‍കുമാര്‍ അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ഷിബിന്‍ ഫ്രാന്‍സിസാണ് അണ്ടര്‍ വേള്‍ഡിനും തിരക്കഥയൊരുക്കുന്നത്. അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.