ആകാശചുഴിയില്‍ പെട്ട് തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ വിമാനം

single-img
22 September 2019

ന്യൂഡല്‍ഹി: ഡല്‍ഹി നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടു. 172 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വിമാനത്തിന് ചെറിയ രീതിയില്‍ കേടുപാട് സംഭവിച്ചെങ്കിലും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അതിവേഗം പരിശോധന നടത്തിയതായി എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇതുമൂലം തിരിച്ചുള്ള സര്‍വീസുകള്‍ നാല് മണിക്കൂര്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയും ഡല്‍ഹിയില്‍ നിന്നു വിജയവാഡയിലേക്കുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനവും ആകാശചുഴിയില്‍ പെട്ടിരുന്നു. ആ അപകടത്തില്‍ വിമാനത്തിലെ ജീവനക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.