പുതുതായി നിയമിക്കപ്പെട്ട സബ് ഇന്‍സ്പെക്ടർ; അവകാശവാദവുമായി പോലീസ് ക്യാമ്പില്‍ താമസിച്ചിരുന്ന യുവതി പിടിയിൽ

single-img
21 September 2019

യുപിയിൽ സബ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് പോലീസ് ക്യാമ്പില്‍ താമസിച്ചിരുന്ന യുവതി പിടിയിലായി. യുപിയിലെ ബിലാസ്പൂര്‍ സ്വദേശിനി പ്രഭ്ജോത് ഖൗറാണ് ആൾമാറാട്ടത്തിന് പോലീസിന്റെ വലയിലായത്. പുതിയതായി നിയമിക്കപ്പെട്ട സബ് ഇന്‍സ്പെക്ടറാണെണ് അവകാശപ്പെട്ടാണ് പ്രഭ്ജോത് ക്യാമ്പില്‍ താമസിച്ചിരുന്നത്.

മൊറാദാബാദിൽ പ്രവർത്തിക്കുന്ന പോലീസ് പരിശീലന കേന്ദ്രത്തില്‍ നിന്ന് വിജയ് നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ടുവെന്നാണ് യുവതി മറ്റു പോലീസുകാരോട് പറഞ്ഞിരുന്നത്.പക്ഷെ ദിവസങ്ങള്‍ക്കുശേഷം യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റു പോലീസുകാര്‍ പോലീസ് ക്യാമ്പിന്റെ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെ വിവരമറിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് ആള്‍മാറാട്ടം പുറത്തുവന്നത്. യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെയും പോലീസ് പിടികൂടി.