വിജയ് ഹസാരെ ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, റോബിന്‍ ഉത്തപ്പ ക്യാപ്റ്റന്‍

single-img
21 September 2019

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. റോബിന്‍ ഉത്തപ്പയാണ് ഈ വര്‍ഷം കേരള സംഘത്തെ നയിക്കുക. സഞ്ജു സാംസണാണ് വൈസ് ക്യാപ്റ്റന്‍. സെപ്തംബര്‍ 25 -ന് ബംഗലൂരുവില്‍ ഛത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

റോബിന്‍ ഉത്തപ്പ സഞ്ജു സാംസണ്‍ ജലജ് സക്സേന, രാഹുല്‍ പി, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍ എം ആഷിഫ് കെഎം, വിഷ്ണു വിനോദ്, നിധീഷ് എംഡി, ബേസില്‍ തമ്ബി, സന്ദീപ് വാരിയര്‍, മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്. എന്നിവരാണ് ടീമിലിടം നേടിയത്.