മതേതരത്വത്തിന്‍റെ പേരില്‍ ആചാരങ്ങള്‍ക്ക് നേരിടുന്ന വെല്ലുവിളി വിശദമാക്കുക; സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം

single-img
21 September 2019

ഇന്ത്യൻ സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമുയരുന്നു.
രാജ്യത്തെ ആചാരങ്ങള്‍ക്ക് മതേതരത്വത്തിന്‍റെ പേരില്‍ നേരിടുന്ന വെല്ലുവിളിയെന്താണെന്നാണ് 150 വാക്കില്‍ വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 10 ആവശ്യപ്പെടുന്നത്.

അതേപോലെ, സ്ത്രീശാക്തീകരണമാണ് ജനസംഖ്യാ പെരുപ്പം കുറക്കാനുള്ള വഴിയെന്നതിനെക്കുറിച്ച് വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 9 ആവശ്യപ്പെടുന്നത്. ഇതുപോലുള്ള ചോദ്യങ്ങളാണോ രാജ്യത്തെ നിര്‍ണായ പദവികള്‍ വഹിക്കാനുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പില്‍ ചോദിക്കുന്നതെന്നാണ് വിമര്‍ശനം.

മതേതരത്വം എന്നത് പാലിക്കപ്പെടേണ്ട ഒന്നാണെന്നും ആചാരങ്ങളല്ല പ്രധാനമെന്നും നിരവധി ആളുകളാണ് ട്വീറ്റിനോട് പ്രതികരിക്കുന്നത്.