നേപ്പാളില്‍ പശുപതി നാഥ് ക്ഷേത്രത്തില്‍ ബോംബുകള്‍ കണ്ടെത്തി

single-img
21 September 2019

കാഠ്മണ്ഡു: നേപ്പാളിലെ ക്ഷേത്രത്തില്‍ നിന്നു ബോംബുകള്‍ കണ്ടെത്തി. പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്നാണ് പൊലീസ് ബോബുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ക്ഷേത്രത്തിനു സമീപത്തുനിന്നായി രണ്ടു ബോംബുകള്‍ കണ്ടെടുത്തത്.
ബോംബുകള്‍ സൈന്യം നിര്‍വീര്യമാക്കി.

ബാഗമതി നദിക്കു സമീപമുള്ള വനത്തില്‍ നിന്നും സംശയാസ്പദമായ വസ്തുക്കളും കണ്ടെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി