രാജ്യത്തെ മൊബൈല്‍ നമ്പര്‍ ഇനി പത്ത് അക്കത്തില്‍ കൂടും, പുതിയ മാറ്റത്തിന് ട്രായ്

single-img
21 September 2019

രാജ്യത്തെ മൊബൈല്‍ മൊബൈല്‍ നമ്പറുകള്‍ ഇനി പത്ത് അക്കമാവില്ല. പകരം പതിനൊന്ന് അക്കമാക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രായ്. 2050 ആകുന്നതോടെ 260 കോടി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ രാജ്യത്ത് പുതുതായി വേണ്ടിവരുമെന്ന് കണ്ട് അതിനു വേണ്ടിയാണ് ഫോണ്‍ നമ്പറുകളുടെ അക്കങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനുവേണ്ടി നമ്പരുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നിലവിൽ തുടരുന്ന പത്തക്ക നമ്പര്‍ സംവിധാനം തുടര്‍ന്നാല്‍ ഇതു കൈവരിക്കാന്‍ അസാധ്യമാവുമെന്നാണ് ട്രായ് ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കാനും, ലാന്‍ഡ്‌ലൈന്‍ നമ്പറുകള്‍ 10 തന്നെയായി നിലനിര്‍ത്താനുമാണ് ട്രായ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രായ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഡാറ്റയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്ന നമ്പറുകള്‍ 13 അക്കമാക്കാനും പദ്ധതിയുണ്ട്.