മലപ്പുറം കാളികാവില്‍ ചിങ്കക്കല്ല് വെള്ളച്ചാട്ടത്തിന്റെ ഒഴുക്കില്‍പ്പെട്ട് രണ്ടുമരണം

single-img
21 September 2019

മലപ്പുറം ജില്ലയിലെ കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുമരണം. ചിങ്കക്കല്ല് വെള്ളച്ചാട്ടത്തിന്റെ താഴെയാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം.
ചോക്കാട് പുഴയിലാണ് സംഭവം നടന്നത്.

അതേസമയം ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടിരുന്നു. നിലവിൽ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. രക്ഷപ്പെട്ടവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്രതീക്ഷിതമായി ചിങ്കക്കല്ല് കല്ലാമൂഴ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടത് കോട്ടയം സ്വദേശികളാണെന്നാണ് സൂചന. അവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.