ജസ്റ്റിസ് വിജയ കെ താഹില്‍ രമനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

single-img
21 September 2019

ഡല്‍ഹി; രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍ രമനിയുടെ രാജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിച്ചു. മേഘാലയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി സമര്‍പ്പിച്ചത്.

രാജി അംഗീകരിച്ചത് വ്യക്തമാക്കുന്ന വിജ്ഞാപനം ഇന്നലെ രാത്രിയാണ് കേന്ദ്ര നിയമ മന്ത്രാലയം പുറത്ത് വിട്ടത്. സെപ്റ്റംബര്‍ 6 നാണ് ജ. വിജയ താഹില്‍ രമനി രാജി സമര്‍പ്പിച്ചത്. 2020 ഒക്ടോബര്‍ 3 വരെ സര്‍വീസ് നില്‍ക്കെയാണ് തീരുമാനം.

മദ്രാസ് ഹൈക്കോടതി പോലെ ഒരിടത്തുനിന്ന്, ആളും കേസുമില്ലാത്ത മേഘാലയ ഹൈക്കോടതി പോലുള്ള ഇടങ്ങളിലേക്ക് ജഡ്ജിമാരെ സ്ഥലം മാറ്റുന്ന പതിവ് പൊതുവെ ഇല്ലാത്തതാണ്. ഇത്തരത്തില്‍ കീഴ്വഴക്കം ലംഘിച്ച് നടത്തിയ സ്ഥലം മാറ്റത്തിനെതിരെ കൊളീജിയത്തില്‍ പരാതി നല്‍കിയെങ്കിലും തള്ളിക്കളയുകയായിരുന്നു.

തുടര്‍ന്നാണ് ജ. വിജയ താഹില്‍ രമനി രാജി സമര്‍പ്പിച്ചത്. അതേസമയം മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജായ വിനീത് കോഠാരിയെ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് ഉത്തരവായി .