പ്രക്ഷകെരെ വിസ്മയിപ്പിച്ച് ജല്ലിക്കെട്ട് ടീസര്‍; ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

single-img
21 September 2019

ടൊറന്റോ ചലച്ചിത്ര മേളയില്‍ മികച്ച അഭിപ്രായം നേടി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ച് പറ്റിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ടീസര്‍ റിലീസ് ചെയ്തു.

നൂറുകണക്കിന് ആളുകള്‍, കാട്ടിലൂടെ ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ടു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഒന്നാമതാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ആന്റണ വര്‍ഗീസിനേയും ചെമ്പന്‍ വിനോദിനേയും ടീസറില്‍ വ്യക്തമായി കാണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പോത്തു വിരണ്ടോടി ഒരു ഗ്രാമത്തെ മുഴുവന്‍ പിടിച്ചുലക്കുന്നതായാണ് ടീസറില്‍ കാണാന്‍ കഴിയുക.