15 ആവശ്യങ്ങളും അംഗീകരിക്കാമെന്ന് കേന്ദ്രസർക്കാർ ഉറപ്പ്; കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ച്അവസാനിപ്പിച്ചു

single-img
21 September 2019

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാഷ്ട്രീയ കിസാൻ സംഘത്തിന്‍റെ നേതൃത്വത്തിൽ ദില്ലിയിലേക്ക് നടത്തിയ മാർച്ച്അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉന്നയിച്ച കാർഷിക കടങ്ങൾ എഴുതിതള്ളുക, കാർഷിക ആവശ്യങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുക, കരിമ്പ് കർഷകർക്ക് നൽകാനുള്ള കുടിശിക നൽകാൻ നടപടി എടുക്കുക തുടങ്ങി 15 ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ മാര്‍ച്ച് അവസാനിപ്പിച്ചത്.

യുപിയിലെ വിവിധസ്ഥലങ്ങളിൽ നിന്നെത്തിയ കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്. ഇന്ന് രാവിലെ ദില്ലി-ഉത്തർപ്രദേശ് അതിർത്തിയിൽ കർഷകരെ പോലീസ് തടഞ്ഞു. ഇതിനെ തുടർന്ന് ദേശീയ പാതക്ക് സമീപം കർഷകർ സമരം തുടങ്ങിയതോടെയാണ് ഇവരുമായി വീണ്ടും ചർച്ച നടത്താന്‍ കേന്ദ്രസർക്കാർ തയ്യാറായത്. ഇതിനൊടുവില്‍ സമരം പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാവുകയായിരുന്നു.