ഒക്ടോബര്‍ 21 ന് കേരളത്തിലെ അഞ്ചുമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ 24ന് , അതേ ദിവസം ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്

single-img
21 September 2019

ഡല്‍ഹി: കേരളത്തിലെ അഞ്ചു മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 നായിരിക്കും. ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പും അതേ ദിവസം നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ നാലിനാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 27ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.

ബിജെപി ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ഹരിയാനയും. ഇരു സംസ്ഥാനങ്ങളിലും ബിജെപി പ്രചരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍
വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് .