കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതിയിളവ്; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്മാന്


കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചതിലൂടെ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാധ്യത കുറവാണെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. സര്‍ക്കാര്‍ നടപടിയിലൂടെ 1.45 ലക്ഷം കോടി രൂപയാണ് വരുമാനത്തില്‍ നഷ്ടം വരികയെന്ന കണക്ക് നേരത്തേ പുറത്തുവന്നിരുന്നു.
കുറയ്ക്കുന്നതിന് പകരം നികുതി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ മാന്ദ്യം മറികടക്കാനാവൂ എന്നും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ള നികുതിയിളവിലൂടെ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് താല്ക്കാലികവും ചെറിയ തോതിളും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രത്യക്ഷവും പരോക്ഷവുമായ നികുതി വരുമാനം കൂടേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇപ്പോഴുള്ള വളര്‍ച്ചാ ശതമാനമായ അഞ്ചു ശതമാനം ജിഡിപിയെന്നത് ഒരു പ്രതിസന്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രമിച്ചാല്‍ 6.5 ശതമാനത്തിലേക്ക് ഈ വര്‍ഷം ജിഡിപി എത്തുമെന്നും അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രതിശീര്‍ഷ വരുമാനം കൂടുമെന്നും അദ്ദേഹം പറഞ്ഞു.