“ഞാൻ തന്നെ ഞെട്ടി” ; 16 -ാമത്തെ വയസിലെ സ്വന്തം ചിത്രം കണ്ട് ഞെട്ടി കോലി

single-img
20 September 2019

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ വിരാട് കോലിയുടെ പഴയകാല ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തന്‍റെ 16 വയസിലുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

‘എന്‍റെ ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടി’ എന്നായിരുന്നു താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. മനോഹരമായ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സമാനമായി കഴിഞ്ഞ ദിവസം ഹര്‍ദ്ദിക് പാണ്ഡ്യയും തന്‍റെ പഴയ കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.