ഒരേസമയം പ്രശംസയും വിമര്‍ശനവുമായി രചന നാരായണൻ കുട്ടി നായികയായ ‘വഴുതന’ ഹ്രസ്വ ചിത്രം വൈറൽ

single-img
20 September 2019

പ്രശസ്ത സിനിമാതാരം രചന നാരായണൻ കുട്ടി നായികയായ വഴുതന എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിലവിൽ യുട്യൂബില്‍ ചിത്രം ട്രെൻഡിംഗാണ്. ഈ ഹ്രസ്വ ചിത്രത്തിന് ഒരേസമയം പ്രശംസയും വിമര്‍ശനവും നേരിടേണ്ടിവരുന്നുവെന്നതാണ് പ്രത്യേകത. മകളോടൊപ്പം താമസിക്കുന്ന സ്‍ത്രീയായാണ് രചന നാരായണൻ കുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഒരു വീട്ടിൽ ഭർത്താവില്ലാതെ ഒറ്റയ്‍ക്ക് താമസിക്കുന്ന സ്‍ത്രീയുടെ പ്രവര്‍ത്തികള്‍ ഒളിഞ്ഞുനോക്കുന്ന കഥാപാത്രമായി തട്ടിമുട്ടിംഫെയിം ജയകുമാറും അഭിനയിക്കുന്നു. എന്നാൽ ജീവിതത്തിൽ ഒളിഞ്ഞുനോട്ടത്തില്‍ കാണുന്നതല്ല യാഥാര്‍ഥ്യം എന്നാണ് ചിത്രം പറഞ്ഞുവയ്‍ക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ, സമൂഹത്തിലെ ഒളിഞ്ഞുനോട്ടക്കാരെ പരിസഹിച്ചാണ് സിനിമ തീരുന്നത്.

ആസ്വാദകരുടെയും സമൂഹത്തിന്റെയും പൊതുവായ ലൈംഗിക ദാരിദ്യത്തെ പരിഹസിക്കുന്നതാണെങ്കിലും വളഞ്ഞ വഴിയില്‍ അതേ ശ്രമം തന്നെയാണ് ചിത്രത്തിന് കാഴ്‍ചക്കാരെ കൂട്ടുന്നതിന് ഉപയോഗിച്ചിരിക്കുന്നത് എന്ന് വിമര്‍ശനവും വരുന്നു. ഈ ചിത്രം അലക്സാണ്ടര്‍ പി ജെ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.