സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന 53 പോളിടെക്നിക്കുകളില്‍ 49ലും യൂണിയന്‍ ഭരണം എസ്എഫ്ഐക്ക്

single-img
20 September 2019

കേരളത്തിലെ പോളിടെക്നിക് കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ ക്ക് വൻ വിജയം. തെരഞ്ഞെടുപ്പ് നടന്ന 53 പോളിടെക്നിക്കുകളില്‍ 4ലും യൂണിയന്‍ ഭരണം എസ്‌എഫ്‌ഐ സ്വന്തമാക്കി.

ഇതിൽ ഇ കെ നായനാര്‍ ഗവ.പോളി ടെക്നിക് തൃക്കരിപ്പൂര്‍, പയ്യന്നൂർ വനിത പോളി ടെക്നിക്, കണ്ണൂര്‍ ഗവ. പോളിടെക്നിക്, തൃശൂര്‍ മഹാരാജാസ് പോളിടെക്നിക്, ചേലാട് ഗവ. പോളിടെക്നിക്, നെയ്യാറ്റിന്‍കര പോളിടെക്നിക്, എന്നിവിടങ്ങളില്‍ എല്ലാ സീറ്റിലും മുൻപേ തന്നെ എതിരില്ലാതെ എസ്‌എഫ്‌ഐ വിജയിച്ചിരുന്നു.

പിന്നീട് മത്സരം നടന്ന കാസർകോട് പെരിയ പോളിടെക്നിക്, എസ്‌എന്‍ പോളിടെക്നിക് കാഞ്ഞങ്ങാട്, മട്ടന്നൂര്‍ പോളിടെക്നിക്, കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളിടെക്നിക്, ഉള്ളിയേരി പോളിടെക്നിക്, കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക്, വയനാട് മാനന്തവാടി പോളിടെക്നിക്, മേപ്പാടി പോളിടെക്നിക്, മീനങ്ങാടി പോളിടെക്നിക്, മലപ്പുറം പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക്, കോട്ടയ്ക്കൽ വനിത പോളിടെക്നിക്, ചേലക്കര പൊളിടെക്നിക്, കുന്നംകുളം പോളിടെക്നിക്, ത്യാഗരാജാർ പോളിടെക്നിക്, ശ്രീരാമ പോളിടെക്നിക്, നെടുപുഴ വനിത പൊളിടെക്നിക്, കൊരട്ടി പോളിടെക്നിക്, കളമശ്ശേരി പോളിടെക്‌നിക്, കളമശ്ശേരി വനിത പോളിടെക്നിക്, മാതാ പോളിടെക്നിക്, കൂവപ്പടി പൊളിടെക്നിക്, കോട്ടയം ഗവ പൊളിടെക്നിക്, കടുത്തുരുത്തി പോളിടെക്നിക്, പാലാ ഗവ പോളിടെക്‌നിക്, പുനലൂർ ഗവ.പോളിടെക്നിക്, ഏഴുകോൺ ഗവ.പോളി ടെക്നിക്, കൊട്ടിയം എസ് എൻ പോളിടെക്നിക് , ആറ്റിങ്ങൾ ഗവ പോളിടെക്നിക്, വട്ടിയൂർകാവ് സെന്‍ട്രൽ പോളിടെക്നിക്, കൈമനം ഗവ.വനിത പോളിടെക്നിക്, നെടുമങ്ങാട് ഗവ.പോളിടെക്നിക്, പാലക്കാട് ഗവ.പോളിടെക്നിക്, കുഴൽമണ്ണം റസിഡൻഷ്യൽ പോളിടെക്നിക്, ഷൊർണൂർ ഐ പി ടി പോളിടെക്നിക് ,ചേർത്തല ഗവ. പോളിടെക്നിക്, വണ്ടിപ്പെരിയാർ ഗവ.പോളിടെക്നിക്, നെടുംങ്ങണ്ടം ഗവ.പോളിടെക്നിക്, മുട്ടം പോളിടെക്നിക്, പുറപ്പുഴ പോളിടെക്നിക്, അടൂർ ഗവ.പോളിടെക്നിക്, വെണ്ണിക്കുളം ഗവ.പോളിടെക്‌നിക് ,വെച്ചുചിറ ഗവ.പോളിടെക്നിക് എന്നിവിടങ്ങളില്‍ മികച്ച ഭൂരിപക്ഷത്തോടെ മുഴുവന്‍ സീറ്റും വിജയിച്ചുകൊണ്ട് യൂണിയന്‍ കരസ്ഥമാക്കിയതായി എസ് എഫ് ഐ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും, പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.