വോട്ട് ചോദിക്കാനെത്തിയ പിസി ജോര്‍ജ് എംഎല്‍എയും വ്യാപാരിയും തമ്മില്‍ വാക്കേറ്റം; ഒടുവിൽ കേസ്

single-img
20 September 2019

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലാ മണ്ഡലത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തിയ പിസി ജോര്‍ജ് എംഎല്‍എയും വ്യാപാരിയും തമ്മില്‍ വാക്കേറ്റം എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നവര്‍ തന്റെ സ്ഥാപനത്തിൽ ആക്രമണം നടത്തിയെന്ന് കടയുടമ പോലീസിൽ പരാതിയും നൽകി.
പാലായിലെ കുരിശുങ്കല്‍പറമ്പില്‍ സിബിയുടെ ബേക്കറിക്ക് നേരെയാണ് ആക്രമണം നടന്നത്.

ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. വോട്ട് ചോദിക്കാൻ കടയിലെത്തിയ പിസി ജോര്‍ജും സിബിയും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാവുകയായിരുന്നു. ഇത് രൂക്ഷമായതോടെ എംഎല്‍എക്ക് ഒപ്പമുണ്ടായിരുന്നവര്‍ കടയിലുണ്ടായിരുന്ന അലമാര തകര്‍ക്കുകയും ഭരണികള്‍ എറിഞ്ഞുടക്കുകയുമായിരുന്നു.

എന്നാൽ തന്നോട് കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കടയിലേക്ക് എത്തുക മാത്രമാണ് ഉണ്ടായതെന്നാണ് പിസി ജോർജ് പറയുന്നത്. മുൻപ്, പാലായിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് പിസി ജോര്‍ജ്പറഞ്ഞിരുന്നു.. അതേസമയം ഒരു ക്രൈസ്തവ സ്വതന്ത്രനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയാല്‍ പാലയില്‍ വിജയിക്കാമെന്നായിരുന്നു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് പിസി ജോര്‍ജിന്റെ നിലപാട്.