മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള സമയപരിധി ഇന്ന് തീരും: സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

single-img
20 September 2019

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി ഇന്നവസാനിക്കും. സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തും.

ഈ മാസം 23 നാണ് കേസ് പരിഗണിക്കുക. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലാക്കുമെന്നാണ് താക്കീത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം. കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ സര്‍ക്കാരിനുവേണ്ടി ഹാജരാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അതേസമയം ഫ്‌ളാറ്റിലെ താമസക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു പോകണ മെന്നാവശ്യപ്പെട്ട് നഗരസഭ നല്‍കിയ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി.