മരടിലെ ഫ്ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങൾക്കോ ചെറുവിരൽ പോലും അനക്കിയിട്ടില്ല; ജോണ്‍ ബ്രിട്ടാസ് പറയുന്നു

single-img
20 September 2019

മരടിൽ ഹോളിഫെത് ഉടമസ്ഥതയിൽ നിന്നും ഫ്ലാറ്റ് വാങ്ങിയ തന്നെ ബിൽഡർമാർ കബളിപ്പിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺബ്രിട്ടാസ് രംഗത്. ഫ്‌ളാറ്റിലെ താമസക്കാരായ മറ്റ് കുടുംബങ്ങളെപോലെ തന്നെയാണ് കബളിപ്പിക്കപ്പെട്ടന്ന് താനും അറിഞ്ഞത്. പക്ഷെ ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ ഒരു സ്വാധീനവും താൻ എവിടെയും ചെലുത്തിയിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ദീർഘകാലം ഉത്തരേന്ത്യയിൽ താമസിച്ചശേഷം കേരളത്തിലേക്ക് തിരികെ വന്നപ്പോൾ, പതിമൂന്നോ പതിനാലോ വർഷങ്ങൾക്ക് മുമ്പാണ് എറണാകുളം മരടിലെ ഒരു അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് ബുക്ക് ചെയ്തത്. എല്ലാ പെർമിറ്റുകളുമുള്ള, സർവോപരി ബാങ്കിന്റെ അപ്രൂവലുമുള്ള, പ്രൊജക്റ്റ് ആണ് എന്നതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല എന്നും ബ്രിട്ടാസ് പോസ്റ്റിൽ പറയുന്നു.

സുപ്രീംകോടതി വിധി പ്രകാരം ഫ്ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങൾക്കോ ചെറുവിരൽ പോലും ഞാൻ അനക്കിയിട്ടില്ല.( അതിനുള്ള കഴിവ് എനിക്കുണ്ട് എന്ന വിശ്വാസം എനിക്കില്ല). ഇനി ഉണ്ടെന്ന് വാശി പിടിക്കുന്നവരോട് ചോദിക്കട്ടെ.. അങ്ങിനെ ആയിരുന്നെങ്കിൽ അതിനുള്ള അവസരം രണ്ടു തവണ ഉണ്ടായിരുന്നല്ലോ : സംസ്ഥാനഗവൺന്മെന്റിന്റെ അധികാര പരിധിയിലുള്ള തീരദേശ മാനേജ്‌മന്റ് അതോറിറ്റി ഫ്ലാറ്റ് പൊളിക്കണമെന്ന രീതിയിൽ ആവശ്യപ്പെട്ടപ്പോഴും സുപ്രീംകോടതി നിയോഗിച്ച, കേരളഗവൺമെന്റിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ സമിതി, ഫ്‌ളാറ്റിനെതിരെ റിപ്പോർട്ട് നൽകിയപ്പോഴും. അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ ലിങ്ക് ചുവടെ:

മരടിലെ ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ…

Posted by John Brittas on Friday, September 20, 2019