കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി; അറസ്റ്റ് ഭീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍

single-img
20 September 2019

മുൻ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന കേസിൽ അറസ്റ്റ് ഭീതിയിൽ അഞ്ച് കോണ്‍ഗ്രസ് നേതാക്കൾ. കേസിൽ റോഷി ജോസ്, കുഞ്ഞികൃഷ്ണൻ , സി ടി സ്കറിയ, ടി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യന്‍ എന്നിവരെ വഞ്ചനാക്കുറ്റം ചുമത്തി ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

കെ കരുണാകരൻ ട്രസ്റ്റിന്റെ ഭരവാഹികളാണ് കോണ്‍ഗ്രസ് നേതാക്കളായ അഞ്ചുപേരും. ആരംഭത്തിൽ എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. പിന്നീട്നേതാക്കളുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് കേസുകൊടുത്തത്.

സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിൽ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുകയാണ് എന്നാണു വിവരം. കണ്ണൂര്‍ ഡിവൈഎസ്പി, എസ്പിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം എന്ന് ഏഷ്യാനെറ്റ് പറയുന്നു.