മൃഗങ്ങളോട് കരുണ കാണിക്കൂ; ആരാധകരോട് ആവശ്യപ്പെട്ട് നടി ഭാവന • ഇ വാർത്ത | evartha
Movies

മൃഗങ്ങളോട് കരുണ കാണിക്കൂ; ആരാധകരോട് ആവശ്യപ്പെട്ട് നടി ഭാവന

മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാവന. തന്റെ ആവശ്യത്തോടൊപ്പം മുയലുകള്‍ക്ക് ഒപ്പമിരുന്ന് അവയ്ക്ക് തീറ്റ കൊടുക്കുന്ന ഫോട്ടോയും ഭാവന സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

അതിനൊപ്പം സമീപകാലത് ഒരു നായ പട്ടിണിയെ തുടര്‍ന്ന് മരിച്ചതിന്റെ വാര്‍ത്തയും ഭാവന ഷെയര്‍ ചെയ്‍തിരുന്നു. നമുക്ക് അവയെ സ്‍നേഹിക്കാൻ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്ന് ഭാവന പറയുന്നു. ഇതിനെ തുടര്‍ന്നാണ് മൃഗങ്ങളോട് കരുണ കാണിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് ഭാവന രംഗത്ത് എത്തിയത്.