ആലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുമരണം

20 September 2019

ആലപ്പുഴ: ആലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുമരണം. ഹരിപ്പാട് നങ്യാര്‍കുളങ്ങരയിലാണ് അപകടം നടന്നത്. നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന പൊള്ളാച്ചി സ്വദേശികളായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപോയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നത്.