സവർക്കറെ ചതിയനെന്ന് വിളിച്ച് ട്വീറ്റ്: കോൺഗ്രസിനും രാഹുലിനും സോണിയയ്ക്കുമെതിരെ കേസെടുക്കാൻ കോടതിയുടെ നിർദ്ദേശം

single-img
19 September 2019

ഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ,രാഹുല്‍ ഗാന്ധിക്കും എതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‌ദേശം. സവര്‍ക്കറെ ചതിയനെന്നുവിളിച്ച ട്വീറ്റുകള്‍ക്കെതിരായി സ്വകാര്യവ്യക്തിയുടെ പരാതിയിലാണ് നടപടി. ഭോയിവാദ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ദാദര്‍ സ്വദേശിയായ രഞ്ജീത് സവര്‍ക്കറാണ് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. ‘സവര്‍ക്കറെ ചതിയനാണ്, ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ അടിമയായി കഴിയാന്‍ ബ്രിട്ടീഷുകരോട് യാചിച്ചു’ എന്നു പരാമര്‍ശിക്കുന്ന ട്വീറ്റുകളിലാണ് പരാതി. ട്വീറ്റുകള്‍ പുറത്തു വിടുന്നതിനു മുന്‍പ് യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിച്ചിട്ടില്ലെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനാണ് അന്വേഷണ ചുമതല.