പോൺ താരം ജെസീക്ക ജെയിംസിനെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
19 September 2019

പ്രശസ്ത പോൺ താരം ജെസീക്ക ജെയിംസിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലുള്ള സാൻ ഫെർണാണ്ടോ വാലിയിലെ ഇവരുടെ വീട്ടിൽ ജെസീക്ക അബോധാവസ്ഥയിൽ മരിച്ച് കിട\ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

43 വയസായിരുന്നു ഇവര്‍ക്ക്. വീട്ടിൽ നടത്തിയ പരിശോധനയില്‍ നിരവധി മരുന്നുകൾ കണ്ടെത്തിയെന്ന് പോലീസ് പറയുന്നു. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല. ജെസീക്ക റെഡ്ഡിംഗ് എന്നാണ് ഇവരുടെ ശരിയായ പേര്. 2002ലാണ് താരം പോൺ വ്യവസായ രം​ഗത്ത് എത്തിയത്.

ഇതിന് മുന്‍പ് വിവിഡ് വാലി എന്ന ടിവി ഷോയിൽ ജെസീക്ക പങ്കെടുത്തിരുന്നു. തുടര്‍ന്ന് മൂന്നുവർഷം അധ്യാപികയായും ജോലി ചെയ്തിരുന്നു.