പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് കാലാവധി ഇന്ന് തീരും

single-img
19 September 2019

കൊച്ചി : പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് പുതുക്കുന്നതിനായാണ് കോടതിയില്‍ ഹാജരാക്കുന്നത്.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലാകും പ്രതികളെ എത്തിക്കുക. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതേസമയം പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന് വ്യക്തമാക്കി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് രംഗത്ത് വന്നിരുന്നു. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്റെ പക്കല്‍ എത്തിയതെന്നും മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.