ജുഡീഷ്യൽ കസ്റ്റഡി നീട്ടി; പി ചിദംബരം തിഹാർ ജയിലിൽ തുടരും

single-img
19 September 2019

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി സിബിഐ കോടതി നീട്ടി. അടുത്ത മാസം മൂന്ന് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ഈ വിധിയോടെ ഇനിയുള്ള 14 ദിവസത്തേക്ക് കൂടി ചിദംബരം തിഹാർ ജയിലിൽ തുടരേണ്ടിവരും.

ചിദംബരത്തിനെതിരെ നടക്കുന്ന കേന്ദ്ര എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്. കസ്റ്റഡിയിൽ തീഹാര്‍ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്‍റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു.
അതേസമയം, ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുമില്ല.