മുംബൈയില്‍ കനത്ത മഴയ്ക്ക് സാധ്യത; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു • ഇ വാർത്ത | evartha
National

മുംബൈയില്‍ കനത്ത മഴയ്ക്ക് സാധ്യത; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുംബൈ: മുംബൈയില്‍ കനത്തമഴയക്കുള്ള സാധ്യതയെ തുടര്‍ന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്യാനുള്ള സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുംബൈയിലും റായ്ഗഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ, താനെ, കൊങ്കണ്‍ മേഖലകളിലുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ തീരുമാനം എടുക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ആശിഷ് ഷെലാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. കനത്ത മഴയാണ് ഈ മണ്‍സൂണ്‍ സീസണില്‍ മുംബൈ നഗരത്തില്‍ ഉണ്ടായത്.