വിദേശ നിക്ഷേപകരുടെ മോദി വിശ്വാസം നഷ്ടപ്പെട്ടു; 3 മാസത്തിനിടെ പിന്‍വലിച്ചത് 4.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

single-img
19 September 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയരുന്ന വിദേശ നിക്ഷേപകര്‍ക്ക് ഇപ്പോള്‍ മോദിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കഴിഞ്ഞ 3 മാസത്തിനുള്ളില്‍ 4.5 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റത്.

കഴിഞ്ഞ ആറുവര്‍ഷമായി നിക്ഷേപകര്‍ക്ക് മോദിയിലുണ്ടായിരുന്ന പ്രതീക്ഷയാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 1999 ശേഷം വന്ന ഏറ്റവും വലിയ ഇടിവാണിത്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥനത്തെത്തി പ്രഖ്യാപനം നടത്തിയതനുസരിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരുകയല്ല ചെയ്തത്. മറിച്ച് തകരുകയായിരുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലാണ്.

കാര്‍ വില്‍പ്പന റെക്കോര്‍ഡ് വേഗതയില്‍ താഴുകയാണ്, മൂലധന നിക്ഷേപം ഇടിഞ്ഞു, തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി, ബാങ്കിംഗ് സംവിധാനത്തിലും പ്രതിസന്ധി, ഉയരുന്ന എണ്ണവില തുടങ്ങി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പിറകോട്ട് വലിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകരെ കുറ്റപ്പെടുത്താനാകില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.