മില്‍മാ പാലിന് ഇന്ന് മുതല്‍ വിലകൂടി

single-img
19 September 2019

തിരുവനന്തപുരം: മില്‍മ പാലിന്റെ വില ഇന്നു മുതല്‍ കൂടി. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയും കടും നീല കവറിന് ലീറ്ററിന് 46 രൂപയുമാണ് പുതുക്കിയ വില.

കാവി, പച്ച കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ 48 രൂപയാണ് പുതുക്കിയ വില. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. പുതുക്കിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളില്‍ പുതുക്കിയ വില പ്രകാരമാവും വില്‍പന.

പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം മന്ത്രി പി രാജുവിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചിരുന്നു. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയര്‍ന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മ ആവശ്യപ്പെട്ടത്.