കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക; മലയാളം പരീക്ഷ റദ്ദാക്കി

single-img
19 September 2019

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള പാലയാട് ക്യാമ്പസില്‍ മലയാളം പരീക്ഷയ്ക്ക് ചോദ്യ പേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചികകള്‍ ബി എ, എല്‍ എല്‍ ബി അഞ്ചാം സെമസ്റ്റര്‍ മലയാളം പരീക്ഷയുടെ ഉത്തരസൂചികയാണ് ചോദ്യങ്ങൾക്ക് പകരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. അധ്യാപകർക്ക് കുട്ടികളുടെ ഉത്തര കടലാസിനൊപ്പം മൂല്യനിര്‍ണയത്തിനായി നല്‍കുന്ന സൂചികയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം നവംബർ മാസത്തിലാണ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നടക്കേണ്ടിയിരുന്നത്. ആകെ 52 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ ഉണ്ടായിരുന്നത്. സർവകലാശാലയുടെ കീഴിൽ പാലയാട് ക്യാമ്പസില്‍ മാത്രമാണ് ബി എ എല്‍എല്‍ബി കോഴ്സുള്ളത്.

ഇന്ന് സംഭവിച്ച അബദ്ധം ചോദ്യപേപ്പറിന്റെയും ഉത്തരസൂചികയുടെയും കവറുകള്‍ പ്രിന്റിംഗ് സമയത്ത് പരസ്പരം മാറിപോയതിനാൽ ഉണ്ടായതാണെന്നും പരീക്ഷ വീണ്ടും ഈ മാസം മുപ്പതിന് നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.