കണ്ണൂര്‍- കുവൈറ്റ് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചു

single-img
19 September 2019

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുവൈറ്റിലേക്കുള്ള ഗോ എയര്‍ സര്‍വീസുകള്‍ ആരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏഴ് മണിക്കായിരുന്നു ആദ്യ വിമാനം. കണ്ണൂരിലേക്ക് ബഹ്റൈനില്‍ നിന്നുള്ള സര്‍വീസ് വൈകുന്നേരം ആറ് മണിക്ക് എത്തിച്ചേരും.

എയര്‍ബസ് എ 320 എന്ന വിഭാഗത്തിലുള്ള വിമാനമാണ് ബഹ്റൈന്‍ സര്‍വീസിന് ഗോ എയര്‍ ഉപയോഗിക്കുന്നത്. 6999 രൂപയിലായിരുന്നു ടിക്കറ്റ് നിരക്കുകൾ ആരംഭിച്ചത്. മസ്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കും കണ്ണൂരില്‍ നിന്ന് ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.