ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല; ഇസ്രയേലില്‍ മന്ത്രിസഭയുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയെ സഖ്യകക്ഷിയായി ക്ഷണിച്ച് ബെഞ്ചമിന്‍ നെതന്യാഹു

single-img
19 September 2019

ഇസ്രയേലില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശത്രുപാളയത്തുള്ള പാര്‍ട്ടിയെ സഖ്യകക്ഷിയായി ക്ഷണിച്ച് ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷത്തെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ തലവനായ ബെന്നി ഗാന്റ്സിനെയാണ് നെതന്യാഹു സഖ്യസര്‍ക്കാരിനായി ക്ഷണിച്ചിരിക്കുന്നത്. ‘രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഒരു വലതുപക്ഷ സര്‍ക്കാരുണ്ടാക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്’- നെതന്യാഹു പറഞ്ഞു.

പക്ഷെ പൂര്‍ണ്ണമായി അഴിമതിയില്‍ മുങ്ങിയ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിയുമായി സഖ്യം ചേരില്ലെന്ന് ഗാന്റ്സ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ ഇപ്പോഴത്തെ ക്ഷണത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റ് പാര്‍ട്ടിയില്‍ നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഈ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിക്ക് 31 സീറ്റാണ് ലഭിച്ചത്. പ്രതിപക്ഷത്തെ ബ്ലാക്ക് ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 32 സീറ്റും. സഭയില്‍ 60 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നശേഷം പ്രസിഡന്റാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരെഞ്ഞടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകാത്തിനാലാണ് സെപ്റ്റംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ഇക്കുറിയും സമാന സ്ഥിതിയായതോടെ അഞ്ചാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാനുള്ള നെതന്യാഹുവിന്റെ ആഗ്രഹം സാധിക്കുക എന്നത് പ്രയാസമാണ്.