ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി

single-img
19 September 2019

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും ലോകചാമ്പ്യന്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. ഇന്ന് നടന്ന വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോണ്‍പാവീ ചോചുവോങ്ങാണ് അഞ്ചാം സീഡായ സിന്ധുവിനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചത്.

മത്സരത്തില്‍ ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ടെണ്ണത്തിലും പരാജയപ്പെടുകയായിരുന്നു.കരിയറില്‍ സിന്ധുവിനെതിരെ ചോചുവോങ് നേടുന്ന ആദ്യ ജയമാണിത് സ്‌കോര്‍: 2112, 1321, 1921. സിന്ധുവിന്റെ പരാജയത്തോടെ ചൈന ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു.

ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായിരുന്നു.
നിലവിലെ ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനക്കാരിയും,ഏഷ്യന്‍ ഗെയിംസ് ടീമിനത്തില്‍ വെങ്കല മെഡല്‍ ജേതാവുമാണ് പോണ്‍പാവീ ചോചുവോ ങ്.