കേന്ദ്ര സഹമന്ത്രിയെ തടഞ്ഞ് ഇടത് സംഘടനാ വിദ്യാർത്ഥികൾ ; ജാദവ്‍പൂർ സർവകലാശാലയിൽ സംഘർഷം

single-img
19 September 2019

പശ്ചിമബംഗാളില്‍ ജാദവ്‍പൂർ സർവകലാശാലയിൽ സംഘർഷം. ക്ഷണിക്കാതെ ക്യാമ്പസിൽ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ എത്തിയത് ഇടതു വിദ്യാർത്ഥികൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.

എബിവിപിയുടെ പ്രവർത്തകരായിരുന്നു ബാബുൽ സുപ്രിയോയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പക്ഷെ ക്ഷണിച്ചിട്ടില്ലെന്നാണ് ഇടതു വിദ്യാർത്ഥികൾ പറയുന്നത്. സര്‍വകലാശാലയില്‍ എസ്എഫ്ഐ, എഐഎസ്എഫ് വിദ്യാർത്ഥികൾ തന്നെ കയ്യേറ്റം ചെയ്തുവെന്ന് മന്ത്രി ആരോപിച്ചു.

മന്തിയെ തടഞ്ഞതിനെ തുടര്‍ന്ന് അരമണിക്കൂറോളം സംഘർഷം തുടർന്നു. അതിന് ശേഷം എബിവിപി നടത്തിയ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ബാബുൽ സുപ്രിയോ മടങ്ങിയത്.