ഇന്ത്യയുടെ പുതിയ വ്യോമസേന മേധാവി റാഫേല്‍ യുദ്ധവിമാനങ്ങൾ വാങ്ങാന്‍ ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയര്‍മാന്‍

single-img
19 September 2019

ഫ്രാൻസിൽ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്ന വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ ഇന്ത്യയുടെ പുതിയ വ്യോമസേന മേധാവിയാകും.

ഇപ്പോഴുള്ള എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ഇദ്ദേഹവും സെപ്റ്റംബർ 30ന് വിരമിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥനാണെങ്കിലും ചീഫ് ഓഫ് എയർ സ്റ്റാഫ് ആയി നിയമിതനായതിനാൽ രണ്ട് വർഷം കൂടി സർവ്വീസ് നീട്ടി കിട്ടും.

1980 ജൂൺ മാസം 15-ന് സ്വോഡ് ഓഫ് ഓണർ എന്ന വിശേഷ പദവിനേടിയാണ് ബദൗരിയ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. തുടര്‍ന്നുള്ള സര്‍വീസ് കാലഘട്ടത്തില്‍ നാഷണൽ ഡിഫൻസ് അക്കാദമി കമാൻഡന്‍റ്, മധ്യവ്യോമ കമാൻഡിലെ സീനിയർ എയർ സ്റ്റാഫ് ഓഫീസർ, 2017 മുതൽ ദക്ഷിണ വ്യോമ കമാൻഡിന്‍റെ എയർ ഓഫീസർ കമാൻഡിങ് ഇൻ-ചീഫ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.