വിജയ് സേതുപതി ചിത്രം ‘സംഗ തമിഴനി’ലെ പുതിയ ഗാനമെത്തി

single-img
18 September 2019

മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് സംഗ തമിഴന്‍. ചിത്രത്തിലെ നാലാമത്തെ ഗാനവും യുട്യൂബില്‍ റിലീസായി. അഴഗ് എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തെത്തിയത്.

ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്.വിവേക്-മെര്‍വിന്‍ ടീമിന്റേതാണ് സംഗീത സംവിധാനം വാലു, സ്‌കെച്ച് എന്നീ ചിത്രങ്ങള്‍ക്ക് ശേഷംവിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സംഗത തമിഴന്‍. രാക്ഷി ഖന്നയാണ് നായിക.