പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; അച്ഛനെതിരെ പോക്സോ പ്രകാരം കേസ്

single-img
18 September 2019

പ്രായപൂർത്തിയായിട്ടില്ലാത്ത മകളെ ബലാത്സംഗം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരയായ പെൺകുട്ടിയുടെ അച്ഛനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഉത്തരാഖണ്ഡിലായിരുന്നു സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഉത്തരാഖണ്ഡിലുള്ള ഉത്തരകാശിയിലാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂരകൃത്യം നടന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ പ്രതിക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. പെൺകുട്ടിയെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം തുടർ നടപടികൾ ഉണ്ടാകും എന്നാണ് വിവരം.